കല്ലടിക്കോട്: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ കൊളത്തൂർ ഓണപ്പുട കല്ലിങ്ങൽ തൊടി സബീറലി മകൻ സുഹൈബ് (28), കരിങ്കല്ലത്താണി താഴേക്കോട് കുളക്കാടൻ വീട്ടിൽ സജ്ജാഫ് ഭാര്യ സുറുമി (22) എന്നിവരാണ് മരിച്ചത്. മരിച്ച സുഹൈബ് ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിൽ വന്നതാണ്.
സുറുമിയുടെ ഭർത്താവ് ഗൾഫിലാണ്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.പിക്കപ്പ് വാൻ ഡ്രൈവർ കാടാമ്പുഴ കാരേക്കാട് താണിക്കൽ മുഹമ്മദ് മകൻ സൈത്(64), കാർ യാത്രക്കാരിയും മരിച്ച സുറുമിയുടെ പിതൃസഹോദരൻ കരിങ്കല്ലത്താണി കുളക്കാടൻ വീട്ടിൽ ഹനീഫ മകൾ ഹന്ന (18) എന്നിവരെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിന് പരിക്കേറ്റ സൈതിനെ വിദഗ്ദ ചികിത്സക്കായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഹന്ന വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ പെട്രോൾ പമ്പിന് സമീപം പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന കാറും എതിരെ വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്.വ്യാഴാഴ്ച മൂന്നു മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി.അപകടത്തിൽ രണ്ട് വാഹനങ്ങളും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.