കുറ്റിപ്പുറത്ത്​ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച്​ രണ്ട്​ പേർ മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പാണ്ടികശാലയിൽ ചരക്കുലോറിയും കാറും കൂട്ടിയിടിച്ച്​ കർണാടക സ്വദേശികളായ രണ്ട്​ പ േർ മരിക്കുകയും കാർ യാത്രക്കാരായ ആറ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. കർണാടകയിലെ ഇരിയൂർ സ്വദേശിയും നഗരസഭ കൗൺസിലറുമായ​ പാണ്ഡുരംഗ(34), പ്രഭാകരൻ(50) എന്നിവരാണ്​ മരിച്ചത്​. ചൊവ്വാഴ്​ച രാത്രി 12.30ഓടെയായിരുന്നു അപകടം.

കർണാടകയിൽ നിന്ന്​ എറണാകു​ളത്തേക്ക്​ പോവുകയായിരുന്ന കാറും കോഴിക്കോട്​ ഭാഗത്തേക്ക്​ പോവുകയായിരുന്ന ചരക്ക്​ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

വിനോദസഞ്ചാരത്തിന്​ പോകുന്നവരായിരുന്നു കാർ യാത്രക്കാർ. ഗുരുതരമായി പരിക്കേറ്റ രണ്ട്​ പേർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​.

Tags:    
News Summary - car and lorry hits; kuttippuram accident -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.