Posted On
date_range Updated On
date_range തമിഴ്നാട് കൃഷ്ണഗിരിയിൽ കാറപകടം; മലയാളി വിദ്യാർഥികൾ മരിച്ചു
അടൂർ: തമിഴ്നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ സന്ദീപ് (23), അമാൻ (23) എന്നിവരാണ് മരിച്ചത്.
പുലർച്ചെ കൃഷ്ണഗിരി ജില്ലയിലെ പോലുപള്ളിയിലാണ് അപകടം നടന്നത്. മണ്ണടിയിൽ നിന്ന് ബംഗളൂരുവിലെ സ്വകാര്യ കോളജിലേക്ക് പോവുകയായിരുന്നു സംഘം.
റോഡിന് സമീപത്ത് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ കാർ ഇടിച്ചു കയറുകയായിരുന്നു. മൃതദേഹങ്ങൾ കൃഷ്ണഗിരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.