Posted On
date_range Updated On
date_range ചങ്ങനാശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
ചങ്ങനാശ്ശേരി: തെങ്ങണായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കോട്ടയം കുമാരനല്ലൂർ കറുകപ്പള്ളിൽ ഗോപാലകൃഷ്ണന്റെ മകൻ അനിൽകുമാർ (48), അമ്പലപ്പുഴ സ്വദേശി കാർത്തിക് (33) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച അർധരാത്രിയിൽ തെങ്ങണ ജങ്ഷനു സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാരും ഫയർേഫാഴ്സും ചേർന്നാണ് അപകടത്തിൽപെട്ട കാറിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. കാറുകൾ പൂർണമായും തകർന്നു. പരിേക്കറ്റവരെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.