കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ

കൽപറ്റ: കാരാപ്പുഴ പദ്ധതി സ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിൽ കണ്ടെത്തി. മുട്ടിൽ അമ്പുകുത്തി ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. എട്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

കൽപറ്റ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും നടത്തിയ പരിശോധനയിലാണ് ചെടികൾ കണ്ടത്. സംഭവത്തിൽ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു.

പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർമാരായ എം.എ. സുനിൽകുമാർ, കെ.എം. ലത്തീഫ്, വയനാട് എക്സൈസ് ഇന്‍റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രിവന്‍റീവ് ഓഫീസർ പി. കൃഷ്ണൻകുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിന്ദു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർകളോളി എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Cannabis plants found at Karapuzha kalpetta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.