ഇടുക്കി: ഇടുക്കി അടിമാലിയിൽ ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാം തൂക്കം വരുന്ന 60 മിഠായികളാണ് നാർക്കോട്ടിക് സംഘം പിടിച്ചെടുത്തത്. ഇവയുടെ ഉറവിടം കണ്ടെത്തുമെന്ന് നാർക്കോട്ടിക് സംഘം വ്യക്തമാക്കി. ലഹരിക്കെതിരേ പൊലീസ് ഓപ്പറേഷൻ തൂഫാൻ നടത്തുന്നതിനിടെയാണ് കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തത്.
ലഹരി തടയാൻ പരിശോധന ശക്തമാക്കുമ്പോൾ കടത്തു സംഘങ്ങൾ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊട്ടിയം സ്വദേശി പ്രവീൺ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
കോഴിക്കോട് നഗരത്തിൽ നടന്ന രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസ്, ഇടിയങ്ങര സ്വദേശി സക്കീർ എന്നിവരിൽ നിന്ന് കാറിൽ കടത്തിയ 51 ഗ്രാം എംഡിഎംഎ പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബേപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.അതിർത്തി കടന്നെത്തുന്ന ലഹരി മരുന്നാണ് കൊല്ലം ജില്ലയിലെ പ്രധാന വെല്ലുവിളി. നിർമാണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഉൾപ്പെടെ ലഹരിക്കടത്തു സംഘത്തിന്റെ കേന്ദ്രങ്ങളാണ്.
ആര്യങ്കാവ് അതിർത്തി കടന്നും ട്രെയിൻ മാർഗം ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ലഹരിയുടെ പ്രധാന വരവ്. നിർമാണം കൊല്ലം റെയിൽവേ സ്റ്റേഷനാണ് പ്രധാന മാർഗം. 2024-ൽ 413 ലഹരി കേസുകൾ മാത്രം ആയിരുന്നെങ്കിൽ 2025-ൽ അത് 1756 ആയി; ഈ വർഷം ആദ്യ അഞ്ച് മാസം രജിസ്റ്റർ ചെയ്തത് 413 കേസുകൾ. 2026 മെയ് വരെ 323 പേരാണ് അറസ്റ്റിലായത്, 2025-ൽ 1865ഉം 2024-ൽ 476ഉം ആകുന്നു. ലഹരി പ്രധാനമായി എത്തുന്ന റെയിൽവേ സ്റ്റേഷനുകളിലും അന്തർ സംസ്ഥാന ബസുകളിലും പരിശോധന കർശനമാക്കി.
എംഡിഎംഎ, കഞ്ചാവ് എന്നിവയ്ക്ക് പുറമെ എൽഎസ്ഡി, കെറ്റാമിൻ, ഡയസെപ്പം, ട്രൈഡോൾ, ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ ജില്ലയിൽ നിന്ന് പിടികൂടി. ലഹരി വ്യാപനവും ഉപയോഗവും തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തീരദേശ മേഖല ഉൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസും എക്സൈസും ചേർന്ന് പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്.
തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. കൊട്ടിയം സ്വദേശി പ്രവീൺ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്. കോഴിക്കോട് നഗരത്തിൽ നടന്ന രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസ്, ഇടിയങ്ങര സ്വദേശി സക്കീർ എന്നിവരിൽ നിന്ന് കാറിൽ കടത്തിയ 51 ഗ്രാം എംഡിഎംഎ പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബേപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.