Posted On
date_range Updated On
date_range ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കൽ: ഹരജി വീണ്ടും മാറ്റി
തലശ്ശേരി: യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം റദ്ദാക്കണമെന്ന ഹരജിക്കെതിരെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ഹരജി നിലനിൽക്കില്ലെന്ന് ആകാശിനുവേണ്ടി ഹാജരായ അഭിഭാഷകൻ പി. രാജൻ തലശ്ശേരി മൂന്നാം അഡീഷനൽ ജില്ല കോടതിയിൽ മറുപടി നൽകി.
തുടർന്ന് കേസിൽ വാദം കേൾക്കാനായി ജഡ്ജി റൂബി കെ. ജോസ് മാർച്ച് 15ലേക്ക് മാറ്റി. ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂർ പൊലീസാണ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത് കുമാർ മുഖേന കോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.