കാളികാവ് നീലാഞ്ചേരിയിൽ നിന്ന് വൻ കഞ്ചാവ് ശേഖരം പിടികൂടി. കാളികാവ് ചെങ്കോട് സ്വദേശി തൊണ്ടിയിൽ സഫുദ്ദീൻ(30) എന്ന കാളിമുത്തുവിൽ നിന്നാണ് കരുവാരകുണ്ട് പൊലീസ് കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് റോഡിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കൈമാറാനുള്ള തയാറെടുപ്പിലായിരുന്നു ഇയാൾ.
പ്രകൃതി വിരുദ്ധ പീഠനത്തിന് നിലമ്പൂർ സ്റ്റേഷനിൽ പോക്സോ കേസും, നിലമ്പൂർ തട്ട്കട അക്രമിച്ച കേസിലും വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും കാളി മുത്തു പ്രതിയാണ്.
കരുവാരകുണ്ട് എസ്.െഎ പി.എൻ ശ്രീകുമാരെൻറ നേതൃത്വത്തിൽ, സി.പി.ഒ മാരായ.സെബാസ്റ്റ്യൻ രാജേഷ്, കെ അലവി, സജീവൻ, മുജീബ്, രധീഷ്, രാമചന്ദ്രൻ അജീഷ്, മുഹമ്മദ് കുട്ടി, വാജിദ്, രാഗേഷ്, റോബിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.