Posted On
date_range Updated On
date_range കനറാ ബാങ്ക് പണവിതരണം നിർത്തിവെച്ചു
കോഴിക്കോട്: കനറാ ബാങ്ക് കോഴിക്കോട് ജില്ലയിലെ ശാഖകളിലുടെയുള്ള പണം വിതരണം നിർത്തിവെച്ചു. കറൻസി ചെസ്റ്റ് സംവിധാനം വഴിയാണ് കനറ ബാങ്ക് ശാഖകൾക്ക് പണം എത്തിക്കുന്നത്. എന്നാൽ മിക്ക ബ്രാഞ്ചുകളിലും പണത്തിന് ദൗർലഭ്യമുണ്ടായതിെൻറ പശ്ചാത്തലത്തിലാണ് പണ വിതരണം നിർത്തി വെച്ചെതന്ന് കനറാ ബാങ്ക് പുറത്തിറക്കിയ കുറിപ്പ് പറയുന്നു.
പണമിടപാട് നിർത്തി വെക്കുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത്ബാങ്കുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പൊലീസ് സൂപ്രണ്ടിനോടും ബാങ്ക് ആവശ്യപ്പെടുന്നുണ്ട്. ഇന്ന് പണം ലഭിക്കാത്തത് മൂലം പയ്യോളിയിൽ കനറാ ബാങ്ക് ജീവനക്കാരെ തടഞ്ഞ് വെക്കുന്ന സംഭവം ഉണ്ടായിരുന്നു. പൂർണ്ണമായും പണം വിതരണം ബാങ്ക് നിർത്തി വെക്കുേമ്പാൾ അത് ഇടപാടുകാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.