Posted On
date_range Updated On
date_range കാനഡ ബോട്ടപകടം: മൂന്നാമത്തെ മലയാളിയുടെ മൃതദേഹം കണ്ടെത്തി
ചാലക്കുടി: കാനഡയിലുണ്ടായ ബോട്ടപകടത്തിൽ കാണാതായ മൂന്നാമത്തെ മലയാളിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി അതിരപ്പിള്ളി മാവേലിൽ ലിയോ മാവേലി (41)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മലയാറ്റൂർ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിൻ ഷാജി (21) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടു പേർ.
കാനഡയിലെ ബാൻഫ് നാഷനൽ പാർക്കിലെ കാൻമോർ സ്പ്രെ തടാകത്തിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അവധിയാഘോഷിക്കാനായി സുഹൃത്തുക്കൾ നടത്തിയ ബോട്ട് സവാരിക്കിടെയായിരുന്നു സംഭവം. തൃശൂർ സ്വദേശി ജിജോ ജോഷിയാണ് രക്ഷപ്പെട്ടത്.
നീലീശ്വരം കോനുക്കുടി വീട്ടിൽ പൈലി - ജാൻസി ദമ്പതികളുടെ മകനാണ് ജിയോ (32). പത്ത് വർഷമായി കാനഡയിലാണ്. മുന്ന് വർഷം മുമ്പ് നാട്ടിൽ വന്നിരുന്നു. ഭാര്യ: ശ്രുതി, മകൻ: ഒലിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.