കാമറക്കണ്ണുകൾ ഇനിയില്ല; ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഛായാഗ്രാഹകന്‍ ഷ‌ാജി കുമാര്‍ അന്തരിച്ചു. സിനിമ സെറ്റില്‍ വെച്ചുണ്ടാ‍യ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുലിമുരുകന്‍, നരന്‍, ഒടിയന്‍ തുടങ്ങി അമ്പതിലേറെ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു. അതിമനോഹരം, ഒറ്റക്കൊമ്പന്‍ എന്നിവയാണ് പുതിയ സിനിമകള്‍. രണ്ടു ദിവസം മുമ്പ് ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന്, ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

ഐസിയുവിലായിരുന്ന ഷാജികുമാറിനെ മുറിയിലേക്കു മാറ്റിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഷാജി കൈലാസ്, ജോഷി, വിനയൻ, വൈശാഖ് തുടങ്ങിയ മുൻനിര സംവിധായകരുടെ പ്രിയപ്പെട്ട ഛായാഗ്രാഹകനായിരുന്നു. നസ്രാണി, റോബിൻഹുഡ്, ബാബാ കല്യാണി, വെള്ളിനക്ഷത്രം, അത്ഭുതദ്വീപ്, മധുരരാജ, റിങ് മാസ്റ്റർ, മല്ലു സിങ്, പത്തൊൻപതാം നൂറ്റാണ്ട്, ബാന്ദ്ര, തുടരും തുടങ്ങിയ സിനിമകളുടെയും ഛായാഗ്രാഹകനായിരുന്നു.

സിനിമകൾ

  • 2001 ഉത്തമൻ
  • 2002 വാൽക്കണ്ണാടി, പകൽപ്പൂരം, കണ്മഷി
  • 2003 അമ്മക്കിളിക്കൂട്, പട്ടണത്തിൽ സുന്ദരൻ
  • 2004 ഞാൻ സൽപ്പേര് രാമൻകുട്ടി, വെള്ളിനക്ഷത്രം, സത്യം, വേഷം
  • 2005 നരൻ, അത്ഭുതദ്വീപ്
  • 2006 യെസ് യുവർ ഓണർ, മഹാസമുദ്രം, ബാബാ കല്യാണി
  • 2007 ജൂലൈ 4, നസ്രാണി
  • 2008 സൈക്കിൾ, വെറുതെ ഒരു ഭാര്യ
  • 2009 റോബിൻഹുഡ്, റെഡ് ചില്ലീസ്
  • 2010 പോക്കിരി രാജ
  • 2011 ഡോക്ടർ ലവ്, സീനിയേഴ്സ്, മാമ്പട്ടിയാൻ, പൊന്നർ ശങ്കർ
  • 2012 ദ കിംഗ് ആൻഡ് ദി കമ്മീഷണർ, മല്ലൂസിംഗ്, മദിരാശി, സിംഹാസനം
  • 2013 ശൃംഗാരവേലൻ, സൗണ്ട് തോമ
  • 2014 രാജാധിരാജ, റിംഗ് മാസ്റ്റർ, കസിൻസ്
  • 2016 പുലിമുരുകൻ, സാഹസം (തമിഴ്)
  • 2017 രാമലീല
  • 2018 മോഹൻലാൽ, ഒടിയൻ, ചന്ദ്രഗിരി
  • 2019 മധുരരാജ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
  • 2022 നൈറ്റ് ഡ്രൈവ്, പത്തൊമ്പതാം നൂറ്റാണ്ട്
  • 2023 ബാന്ദ്ര, കാഥികൻ
  • 2024 വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
  • 2025 തുടരും
  • 2026 അതിമനോഹരം, ഒറ്റക്കൊമ്പൻ
Tags:    
News Summary - Cameraman Shaji Kumar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.