അ​വ​സാ​ന യാ​ത്ര​യി​ലും അ​വ​ർ പി​രി​ഞ്ഞി​ല്ല; ഒ​രു​മി​ച്ചു മ​ട​ങ്ങി​യ​ത് ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ളാ​യി

എ​ക​രൂ​ൽ: ഒ​രു​മി​ച്ച് ജോ​ലി ചെ​യ്തും സൗ​ഹൃ​ദം പ​ങ്കി​ട്ടും ക​ഴി​ഞ്ഞ മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ. ഒ​രു​മി​ച്ചു​ള്ള യാ​ത്ര​ക്കൊ​ടു​വി​ൽ ര​ണ്ടു​പേ​ർ ചേ​ത​ന​യ​റ്റ ശ​രീ​ര​ങ്ങ​ളാ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ മൂ​ന്നാ​മ​ൻ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ.

ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ ത​ല​യാ​ട് ഭാ​ഗ​ത്തു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച എ​ക​രൂ​ൽ ക​രു​വാ​റ്റ​ക്കു​ന്നു​മ്മ​ൽ അ​ജ​യ് (18), പേ​രാ​മ്പ്ര​ക്ക​ടു​ത്ത മു​തു​കാ​ട് ചെ​ങ്ങോ​ട്ട​ക്കൊ​ല്ലി ശ്രീ​രാ​ഗ് (24) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ക​രൂ​ലി​ലെ ക​രു​വാ​റ്റ​ക്കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ച്ച​പ്പോ​ൾ നാ​ട് സാ​ക്ഷ്യം​വ​ഹി​ച്ച​ത് ക​ണ്ണീ​ര​ണി​യി​ക്കു​ന്ന രം​ഗ​ങ്ങ​ൾ​ക്ക്. ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ച്ച​തോ​ടെ ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ നി​ല​വി​ളി​ക​ൾ അ​ന്ത​രീ​ക്ഷ​ത്തെ വേ​ദ​ന​യി​ലാ​ഴ്ത്തി.

എ​ക​രൂ​ലി​ലെ അ​മ്പി​ളി സൗ​ണ്ട്സി​നൊ​പ്പ​മാ​യി​രു​ന്നു ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന മൂ​വ​രു​ടെ​യും ജോ​ലി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം ത​ല​യാ​ട് ഭാ​ഗ​ത്ത് പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. ക​രു​വാ​റ്റ​ക്കു​ന്നു​മ്മ​ൽ ന​കു​ല​ൻ - അ​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ന​ന്ദ്‌ (19) ഏ​താ​നും ദി​വ​സം മു​മ്പ് വാ​ങ്ങി​യ ബൈ​ക്കി​ലാ​യി​രു​ന്നു യാ​ത്ര. ഒ​രു​മി​ച്ച് ന​ട​ന്ന പ്രി​യ ച​ങ്ങാ​തി​മാ​രു​ടെ വി​യോ​ഗ​മ​റി​യാ​തെ ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ന​ന്ദ് ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ശ്രീ​രാ​ഗി​ന്റെ മൃ​ത​ദേ​ഹം സ്വ​ദേ​ശ​മാ​യ മു​തു​കാ​ട്ടെ വീ​ട്ടു​വ​ള​പ്പി​ലും അ​ജ​യ്ന്‍റെ മൃ​ത​ദേ​ഹം എ​ക​രൂ​ൽ ക​രു​വാ​റ്റ​ക്കു​ന്നു​മ്മ​ൽ വീ​ട്ടു​വ​ള​പ്പി​ലും സം​സ്ക​രി​ച്ചു.

ഷി​ജു -സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ജ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ന​ന്ദ്, അ​ജ​ന്യ. റീ​ന​യാ​ണ് ശ്രീ​രാ​ഗി​ന്‍റെ മാ​താ​വ്: സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ജി​ത്ത്, സി​നൂ​പ്, ശ്രീ​ജി​ല, കു​ഞ്ഞു​ണ്ണി.

Tags:    
News Summary - Ekarool Bike Accident Deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.