തിരുവനന്തപുരം: ലോക്ഡൗൺ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നിനും അടിയന്തരസാഹചര്യങ്ങൾക്കും ഫയർഫോഴ്സിെൻറ സഹായം തേടാവുന്നതാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. സഹായത്തിന് 101 ലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂനിറ്റിൽ നിന്ന് സേവനം ലഭ്യമാകും.
ലോക്ഡൗണിൽ അവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് 112ൽ വിളിച്ച് സഹായം ആവശ്യപ്പെടാമെന്ന് നോഡൽ ഓഫിസർ കൂടിയായ െഎ.ജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഹൈവേ പൊലീസ് നേരിട്ട് വീടുകളിൽ മരുന്ന് എത്തിക്കും. ഗ്രാമപ്രദേശങ്ങളിലും മരുന്ന് എത്തിക്കുമെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.