കാലിക്കറ്റിൽ 13,500ലേറെ ബിരുദ, ബിരുദാനന്തര സീറ്റുകൾ വർധിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ്​ സർവകലാശാലയിൽ ഈ അധ്യയന വർഷം ബിരുദ ബിരുദാനന്തര കോഴ്​സുകളിൽ വൻ സീറ്റ്​ വർധന അംഗീകരിച്ച്​ ഉത്തരവായി. 13,500ലേറെ ബിരുദ, ബിരുദാനന്തര സീറ്റുകളാണ്​ പ്രത്യേക ആനുപാതിക വർധനവായി അനുവദിച്ചതെന്ന്​ ​ൈവസ്​ ചാൻസലർ ഡോ. കെ. മുഹമ്മദ്​ ബഷീർ പറഞ്ഞു. സർവകലാശാലക്ക്​ കീഴിലുള്ള 214 കോളജുകളിലാണ്​ സീറ്റ്​ വർധന. ബിരുദ കോഴ്​സുകളിലേക്ക​ുള്ള പുതിയ സീറ്റുകൾ വ്യാഴാഴ്​ച ഇറങ്ങുന്ന നാലാം അലോട്ട്​മ​െൻറ്​ പട്ടികയിലുൾപ്പെടുത്തും. ബിരുദാനന്തര ബിരുദ കോഴ്​സുകൾക്കുള്ള സീറ്റുകൾ നിലവിലെ റാങ്ക്​​ലിസ്​റ്റിൽനിന്ന്​ നികത്തും.

അപേക്ഷിച്ച കോളജുകൾക്കെല്ലാം സീറ്റുകൾ അനുവദിച്ചിട്ടുണ്ട്​. ഫിസിക്​സ്​, കെമിസ്​ട്രി, മാത്ത്​സ്​, ബി.സി.എ ബിരുദ കോഴ്​സുകൾക്ക്​ കോളജുകളിലെ പരമാവധി സീറ്റി​​െൻറ എണ്ണം 48 ആയി ഉയർന്നു. മറ്റ്​ സയൻസ്​ ബിരുദ കോഴ്​സുകളുടെ സീറ്റുകൾ 40 ആണ്​. സയൻസ്​ ഇതര സീറ്റുകൾ 60 ആയും വർധിച്ചു. മാത്ത്​​സ്​​, സ്​റ്റാറ്റിസ്​റ്റിക്​സ്​, സൈക്കോളജി, എം.എസ്​.ഡബ്ല്യു, കമ്പ്യൂട്ടർ സയൻസ്​ എന്നിവ​ ഒഴികെയുള്ള സയൻസ്​ ബിരുദാനന്തര കോഴ്​സുകൾക്ക്​ പരമാവധി സീറ്റുകൾ 16 ആണ്​. സീറ്റുകളുടെ കാര്യത്തിൽ ചട്ടഭേദഗതിക്ക്​ സിൻഡിക്കേറ്റ്​ സർക്കാറി​​െൻറ അനുമതി തേടിയിട്ടുണ്ട്​. അനുമതി ലഭിക്കുമെന്ന നിഗമനത്തിലാണ്​ പ്ര​േത്യക ആനുപാതിക സീറ്റ്​ വർധനവ്​ നടപ്പാക്കിയത്​.

സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ്​ ഇത്തരത്തിലുള്ള വൻ സീറ്റ്​ വർധനവ്​. സർക്കാർ, എയ്​ഡഡ്​ കോളജുകളിലേതിനേക്കാൾ സ്വാശ്രയ കോളജുകളിലാണ്​ കൂടുതൽ സീറ്റ്​ വർധനവ്​. സീറ്റ്​ വർധന അനുവദിച്ചുള്ള സർക്കാർ ഉത്തരവി​​െൻറ ചുവടുപിടിച്ചും സീറ്റ്​ ക്ഷാമം പരിഗണിച്ചുമാണ്​ സർവകലാശാലയുടെ നടപടി. ആവശ്യമായ സൗകര്യങ്ങളുള്ള കോളജുകൾക്ക്​ മാ​ത്രമാണ്​ സീറ്റ്​ അനുവദിച്ചതെന്ന്​ സർവകലാശാല ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ അതത്​ പ്രിൻസിപ്പൽമാർ സത്യവാങ്​മൂലം സമർപ്പിച്ചിരുന്നു.

ജനറൽ, മാനേജ്​മ​െൻറ്​, കമ്യൂണിറ്റി ​േക്വാട്ടകളുടെ സീറ്റ്​ അനുപാതത്തിൽ മാറ്റമുണ്ടാകില്ല. സീറ്റുകൾ കൂടുന്നതോ​െട ജീവനക്കാരുടെ എണ്ണം കൂട്ടാനോ സർവകലാശാലക്കും സർക്കാറിനും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാനോ പാടില്ല. ഈ അധ്യയന വർഷത്തേക്ക്​ താൽക്കാലികമായാണ്​ ഇപ്പോഴുള്ള വർധനവ്​. ഭാവിയിൽ ചട്ടം പരിഷ്​കരിക്കുന്നതോടെ വർധിപ്പിച്ച സീറ്റുകളുടെ എണ്ണം കുറയുകയുമില്ല.
Tags:    
News Summary - calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.