കാലിക്കറ്റ് സർവ്വകലാശാലയിൽ കെ.എസ്.യു സംസ്ഥാന നേതാക്കളുടെ സത്യാഗ്രഹം

തേഞ്ഞിപ്പാലം: ഉന്നതവിദ്യഭ്യാസ മേഖലയെ തകർക്കുന്ന തരത്തിൽ സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പിൻവലിക്കണമെന്നും സർവ്വകലാശാലയിലെ സിൻഡിക്കേറ്റിൻെറ  മാർക്ക്ദാനം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ കാലിക്കറ്റ് സർവ്വകലാശാലയിൽ കെ.എസ്.യു സംസ്ഥാന നേതാക്കളുടെ സത്യാഗ്രഹം.

കെ .എസ് .യു സംസ്ഥാന വൈസ് പ്രസിഡൻറ്​ ശ്രീലാൽ ശ്രീധറും ജനറൽ സെക്രട്ടറി പി. റംഷാദുമാണ്​ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിനു മുന്നിൽ ഏകദിന സത്യാഗ്രഹം അനുഷ്ഠിച്ചത്​. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സമരം കെ.എസ്​.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്​തു. KSU ജില്ല സെക്രട്ടറി കെ.പി ലിജിത്ത് ചന്ദ്രൻ അദ്ധ്യക്ഷനായി. 

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി. നിഥീഷ്, ആഗ്നേയ് നന്ദൻ, സ്റ്റാഫ് ഓർഗനൈസേഷൻ നേതാക്കളായ കെ. പ്രവീൺ, മനോജ് കുമാർ, ഉണ്ണിമൊയ്തീൻ, എം.കെ ഷഫ്രിൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പ്രമുഖ ആക്​ടിവിസ്റ്റ് വി.ആർ. അനൂപ് ഉദ്ഘാടനം ചെയ്​തു. 

കെ.എസ്.യു ജില്ല പ്രസിഡൻറ്​ ഹാരിസ് മുതൂർ വിദ്യാർഥി ജനത സംസ്ഥാന പ്രസിഡൻറ്​ സെനിൻ റാഷി, ഹക്കീം പെരുമുക്ക് എന്നിവർ സംസാരിച്ചു. പുതുതായി നിയമിതനായ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജുമായി നേതാക്കളായ ശ്രീലാൽ ശ്രീധറും പി. റംഷാദും ചർച്ച നടത്തി.
 

Tags:    
News Summary - calicut university one day satyagraha by ksu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.