Posted On
date_range Updated On
date_range ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്കുള്ള സേവനങ്ങൾ കാലിക്കറ്റ് സർവകലാശാല മരവിപ്പിച്ചു
തേഞ്ഞിപ്പലം: ലക്ഷദ്വീപിലെ കേന്ദ്രങ്ങളിലേക്കുള്ള എല്ലാ അക്കാദമിക് സേവനങ്ങളും കാലിക്കറ്റ് സർവകലാശാല മരവിപ്പിച്ചു. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിെൻറ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് ഉപസമിതി യോഗത്തിലാണ് തീരുമാനം.
സർവകലാശാലയുമായി കരാർ പുതുക്കില്ലെന്നും സർവകലാശാല ദ്വീപിൽ നടത്തുന്ന മൂന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് ചെലവുകൾ നവംബർ ആറ് മുതൽക്ക് ഏറ്റെടുക്കില്ലെന്നും ദ്വീപ് ഭരണകൂടം കത്തിലൂടെ അറിയിച്ച സാഹചര്യത്തിലാണിത്. ദ്വീപ് ഭരണകൂടത്തിൽ നിന്ന് മറ്റൊരു തീരുമാനമുണ്ടാകും വരെയാണ് സേവനങ്ങൾ മരവിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.