കോഴിക്കോട്: ജില്ലയിൽ പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത് ഗൾഫിൽ നിന്നെത്തിയവരുടെ പിതാവിന്. എടച്ചേരി സ്വദ േശിയായ 67 കാരനാണ് ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ് ദേഹത്തിെൻറ രണ്ട് മക്കൾ മാര്‍ച്ച് 18 ന് ദുബൈയില്‍ നിന്ന് വരികയും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. ഏപ്രിൽ ഒന്നിനാണ് പിതാവിനെ ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏപ്രില്‍ രണ്ടിന് അയച്ച സാമ്പിള്‍ നെഗറ്റീവ് ആയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഏപ്രിൽ 10 ന് ഡിസ്ചാര്‍ജ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്ന സമയത്ത് മെഡിക്കല്‍ ബോര്‍ഡിെൻറ തീരുമാനപ്രകാരം അയച്ച സാംപിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന കുടുംബാംഗങ്ങളെ കൂടി കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇദ്ദേഹത്തിെൻറ മക്കൾക്ക് കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ സ്രവപരിശോധന നടത്തിയിരുന്നില്ലെന്ന് ഡി.എം.ഒ ഡോ.വി ജയശ്രീ മാധ്യമത്തോടു പറഞ്ഞു. ജില്ലയിൽ രോഗവാഹകരിൽ നിന്ന് രോഗം പകരുന്ന ആദ്യത്തെ കേസാണിത്. അതേ സമയം മക്കളിൽ നിന്നാണ് പിതാവിന് രോഗം പകർന്നത് എന്ന് തെളിയിക്കേണ്ടതുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.