കോഴിക്കോട്​: ചാമ്പ്യൻസ്​ ലീഗ്​ ഫുട്​ബാൾ ക്വാർട്ടർഫൈനലിൽ ബയേൺ മ്യൂണിക്കിനോട്​ എഫ്​.സി ബാഴ്​സലോണ 8-2ന്​ തോറ്റതി​െൻറ സങ്കടം മാറി വരുന്നേയുണ്ടായിരുന്നു ആരാധകർക്ക്​. ​ലയണൽ മെസിയുടെയും കൂട്ടുകാരുടെയും കനത്ത തോൽവി അത്രയും വേദനിപ്പിക്ക​ുന്നതായിരുന്നു. അതിനിടെയാണ്​ ശനിയാഴ്​ച അർധരാത്രി കോഴിക്കോട്​ ജില്ല കലക്​ടർ എസ്​. സാംബശിവ റാവുവി​െൻറ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട ​ഒരു ട്രോൾ പോസ്​റ്റ്​ പ്രത്യക്ഷപ്പെടുന്നത്​. 'പ്രതിരോധം പാളിയാൽ എട്ടി​െൻറ പണി കിട്ടും, നല്ല എട്ടി​െൻറ പണി'എന്നായിരുന്നു പോസ്​റ്റ്​. ബയേൺ മ്യൂണികി​െൻറ ഫിലിപേ കുടിന്യോ ഗോളടിക്കുന്ന ചിത്രത്തോടെയുള പോസ്​റ്റ്​ ബാഴ്​സ്​ ആരാധകരുടെ സങ്കടം ഇരട്ടിയാക്കുന്നതായിരുന്നു.

കോവിഡ്​ പ്രതിരോധത്തിൽ ഊണും ഉറക്കവുമില്ലാതെ മുൻനിര​േപാരാളിയാണെങ്കിൽ 'ഇങ്ങനെയൊക്കെ ചെയ്യാമോ കലക്​ടർ സാറേ' എന്നാണ്​ മെസിയുടെയും ബാഴ്​സയുടെയും ആരാധകർ ചോദിക്കുന്നത്​. മെസി എതിരാളികൾ കലക്​ടറുടെ പക്ഷം പിടിച്ചതോടെ ഒരു ഫെനൽ മത്സരത്തി​െൻറ ആവേശമായിരുന്നു കമൻറ്​ ബോക്​സിൽ.

പോസ്​റ്റ്​ ഇട്ട്​ 15 മണിക്കൂറിനകം 12000ലേറെ പേർ ലൈക്ക്​ ചെയ്​തു.1600ഓളം പേർ ഷെയർ ചെയ്​തു. 3000ഓളം പേർ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറുമായെത്തി. അടുത്തകാലത്തൊന്നും കോഴിക്കോട്​ കലക്​ടറുടെ പേജിൽ ഇത്രയും കുറഞ്ഞ സമയംകൊണ്ട്​ ഒരു പോസ്​റ്റ്​ ശ്രദ്ധേയമായിരുന്നില്ല. സ്​ഥിരം ഫോളോവേഴ്​സിന്​ പുറമേ, വിവരം കേട്ടറിഞ്ഞവരും കമൻറിടാനായി 'ഓടി വന്നു'. കണ്ടവർ കണ്ടവർ കാണത്തവരെ മെൻഷൻ ചെയ്​ത്​ അറിയിച്ചു. പിന്നീട്​ കമൻറുകളുടെ പൊടിപൂരമായിരുന്നു.

'ബാഴ്​സ മാ​ത്രമാണോ പുറത്തായത്​, അതിന്​ മുമ്പ്​ എഴുതാനുള്ള അച്ച്​ കലക്​ടർക്കുണ്ടായിരുന്നില്ലേ' എന്ന്​ മഹേഷ്​ ഓസ്​വിൻ എന്ന യുവആരാധകൻ സങ്കടത്തോടെ ചോദിക്കുന്നു. ഒറ്റ ലെഗ്​ മത്സരത്തിൽ എട്ട്​ ഗോൾ ഏറ്റുവാങ്ങി പുറത്തായാൽ ആരും ട്രോളിപ്പോകുമെന്ന്​ മുസ്​തഫ ബിൻ സുബൈർ എന്നയാൾ കമൻറിടുന്നു. കോവിഡ്​ ബോധവത്​കരണ പ്രചാരണം മാ​ത്രമാണെന്ന്​ ചിലർ ഓർമിപ്പിക്കു​േമ്പാൾ മെസി ആരാധകരിൽ ചിലർക്ക്​ ഉൾക്കൊള്ളാനാകുന്നില്ല. ഇത്​ ബോധവത്​കരണമ​ല്ലെന്നും ലോകത്തെ ഏറ്റവും വലിയ ഫുട്​ബാൾ ക്ലബിനെ ട്രോളിയതിനോട്​ ശക്​തമായി വിയോജിക്കുന്നതായും ചില ആരാധകർ കുറിച്ചു. ബ്രസിലി​െൻറ വമ്പൻ ലോകകപ്പ്​ തോൽവിയും 1980ൽ ബയേൺ മ്യൂണിക് 9-1ന്​ റയൽ മഡ്രിഡിനോട്​ തോറ്റതും കലക്​ടറെ ഓർമിപ്പിക്കുന്ന​ുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.