തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലേക്കസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കാഡൽ ജീൻസൺ രാജ ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇയാൾ ജയിൽ ഉദ്യോഗസ്ഥനെ കഴുത്തിനു പിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സഹതടവുകാരും ജയിൽ ഉദ്യോഗസ്ഥരും ചേർന്ന് രക്ഷിച്ചു. ഉപബോധമനസ്സിൽ താൻ മറ്റാരോടോ സംസാരിച്ചെന്നും തുടർന്നാണ് അനിഷ്ടസംഭവങ്ങൾ നടന്നതെന്നും കാഡൽ ജയിൽ അധികൃതരോട് പറഞ്ഞു. കാഡലിെൻറ മാനസികനില ശരിയല്ലെന്ന് ജില്ല ജയിൽ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ജയിൽ മേധാവി ആർ. ശ്രീലേഖ കാഡലിനോട് സംസാരിച്ചു. മാനസികനില വഷളാണെന്ന് ബോധ്യമായ സാഹചര്യത്തിൽ കൗൺസലിങ്ങിന് വിധേയനാക്കാൻ ശ്രീലേഖ നിർേദശിച്ചു.
തുടർന്ന്, ചൊവ്വാഴ്ച രാവിലെ ജയിൽ അധികൃതർ ജനറൽ ആശുപത്രിയിലെ മാനസികാരോഗ്യവിഭാഗത്തിൽ കാഡലിനെ പരിശോധനക്കായി കൊണ്ടുപോയി.
ജയിലിൽ അക്രമവാസന കാട്ടിയ പ്രതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത അന്വേഷണസംഘത്തെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കാഡൽ മനോരോഗിയാണെന്നും മാനസികവിഭ്രാന്തിയിലാണ് മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പൊലീസിെൻറ ആദ്യ കണ്ടെത്തൽ. എന്നാൽ, പിന്നീട് ഇത് നിരാകരിച്ച അന്വേഷണസംഘം കാഡൽ കൊടുംകുറ്റവാളിയാണെന്ന് കണ്ടെത്തുകയും അതിെൻറ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.