ജല അ​േതാറിറ്റി എം.ഡി ഷൈനാമോൾക്കും പത്തനംതിട്ട കലക്​ടർ ഗിരിജക്കും മാറ്റം

തിരുവനന്തപുരം: ജല അതോറിറ്റി മാനേജിങ്​ ഡയറക്​ടർ സ്​ഥാനത്തുനിന്ന്​ ഷൈനാമോളെ മാറ്റാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജല അതോറിറ്റി കുപ്പിവെള്ള ഫാക്​ടറി തുടങ്ങുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന്​​ പിന്നാലെയാണ്​ മാറ്റം. കുപ്പിവെള്ള പദ്ധതി അനാവശ്യമാണെന്ന നിലപാടായിരുന്നു ജലവിഭവവകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിക്ക്​. ജല അതോറിറ്റിയിലെ ചില യൂനിയനുകളും എം.ഡിക്കെതിരെ രംഗത്തുവന്നിരുന്നു. സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പ് അഡീഷനല്‍ കമീഷണറായാണ്​ ഷൈനാമോൾക്ക്​ നിയമനം. 

പത്തനംതിട്ട ജില്ല കലക്ടര്‍ ആർ. ഗിരിജയെ തദ്ദേശസ്വയംഭരണ (അര്‍ബന്‍) വകുപ്പ് അഡീഷനല്‍ സെക്രട്ടറിയായി മാറ്റിനിയമിച്ചു. റാന്നിയിലെ ആദിവാസികൾക്ക്​ ഭൂമി വാങ്ങി നൽകുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കലക്​ടർ ശക്ത​മായ നിലപാടെടുത്തിരുന്നു. കലക്​ടറെ മാറ്റണമെന്ന നിലപാട്​ ഇടതുമുന്നണി ജില്ലാ നേതൃത്വംതന്നെ ഉയർത്തുകയും ചെയ്​തു. കലക്​ടർ ഏതാനും ദിവസങ്ങളായി അവധിയിലായിരുന്നു. ജി.എസ്.ടി വകുപ്പ് ജോയൻറ്​ കമീഷണര്‍ ഡി. ബാലമുരളിയെ പത്തനംതിട്ട ജില്ലാ കലക്ടറായി നിയമിച്ചു. 

ഡല്‍ഹി കേരളാഹൗസ് റസിഡൻറ്​ കമീഷണര്‍ ഡോ. വിശ്വാസ് മേത്തയെ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും. ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധികചുമതലകൂടി അദ്ദേഹത്തിന് നല്‍കും. തദ്ദേശസ്വയംഭരണ (അര്‍ബൻ) സെക്രട്ടറി ഡോ. ബി. അശോകിനെ പാര്‍ലമ​​െൻററികാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. 

വിജിലൻസിലെ നിയമോപദേശക നിയമനം പി.എസ്​.സിക്ക്​ വിട്ടു

തിരുവനന്തപുരം: വിജിലന്‍സ് ആൻഡ്​ ആൻറി കറപ്ഷന്‍ ബ്യൂറോയിലെ അഡീഷനല്‍ ലീഗല്‍ അഡ്വൈസറുടെ നിയമനം പി.എസ്.സി മുഖേന നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈേകാടതിയുടെ മുന്നില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാൻ നിയോഗിച്ച  ജസ്​റ്റിസ് (റിട്ട) പി.എ. മുഹമ്മദ് കമീഷ​​​െൻറ കാലാവധി, ഇനി നീട്ടിനല്‍കില്ലെന്ന നിബന്ധനയോടെ മേയ്​ 14 മുതൽ  ആറുമാസത്തേക്കുകൂടി നീട്ടിനല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

*ആധാരം രജിസ്​റ്റര്‍ ചെയ്യാന്‍ കണ്ണൂര്‍ കാടാച്ചിറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇരുന്ന ​െബഞ്ചില്‍നിന്ന് മറിഞ്ഞുവീണ് മരണമടഞ്ഞ കാപ്പാട് മണലില്‍ ഹൗസ് വത്സരാജി‍​​െൻറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയോ ചികിത്സാചെലവോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും.  
* കണ്ണൂര്‍ എടക്കാട് വില്ലേജില്‍ ഇ.എസ്.ഐ കോര്‍പറേഷ​​​െൻറ ഉടമസ്ഥതയിലുള്ള 5.64 ഏക്കര്‍ ഭൂമി 5.47 കോടി രൂപ ഒടുക്കി മുന്‍കൂര്‍ കൈവശപ്പെടുത്തുന്നതിന് കണ്ണൂര്‍ ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്​ലൂം ടെക്നോളജിക്ക് കൈമാറുന്നതിന് അനുമതി നല്‍കും.  
* കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷനില്‍ പ്രൊഡക്​ഷന്‍ അസിസ്​റ്റൻറി‍​​െൻറ രണ്ട്​ തസ്തികകള്‍ സൃഷ്​ടിക്കും. 

റീസർവേക്ക് പുറംകരാർ നൽകുന്നു; രണ്ടുവർഷത്തിനകം പൂർത്തിയാക്കുക ലക്ഷ്യം
തിരുവനന്തപുരം: ഭൂമിയുടെ റീ-സര്‍വേ നടപടികള്‍ സ്വകാര്യ മേഖലക്ക്​ പുറംകരാര്‍ നല്‍കുന്നു. ഗുജറാത്തിൽ നടപ്പാക്കിയ ഡിജിറ്റൽ മാതൃക സംസ്​ഥാനത്തും നടപ്പാക്കുന്നതിനുള്ള നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. റീ-സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കുകയാണ്​ ലക്ഷ്യം. 

അടുത്തവര്‍ഷം ജനുവരിയില്‍ തുടങ്ങുന്ന ഡിജിറ്റല്‍ റീസര്‍വേ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ്​ നിര്‍ദേശം. കേരളത്തി​​​െൻറ അഞ്ചിരട്ടിയോളം വലുപ്പമുള്ള ഗുജറാത്തില്‍ മൂന്നു വര്‍ഷത്തിനകം ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നാണ്​ റിപ്പോര്‍ട്ട്. കേരളത്തിലെ 1664 വില്ലേജുകളില്‍ 901എണ്ണത്തില്‍ മാത്രമാണ് ഇതുവരെ റീസര്‍വേ പൂര്‍ത്തീകരിച്ചത്. ഇതില്‍ കാസർ​കോട്​ ജില്ലയിലെ 10 വില്ലേജുകളില്‍ ഒഴികെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റീസര്‍വേ നടപടികളല്ല നടത്തിയത്. ജി.പി.എസ്, ജി.ഐ.എസ്, ടോട്ടല്‍ സ്​റ്റേഷന്‍ അടക്കം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും പുറംകരാര്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കുക. ഇപ്പോഴത്തെ 10 വില്ലേജുകളില്‍ ഒഴികെ റീസര്‍വേ വേണ്ടി വന്നേക്കും. 

ഭൂമി കേരളം പദ്ധതിയുമായി ബന്ധപ്പെട്ട്​ 2008ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപിച്ച കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ റീസര്‍വേ പുറംകരാര്‍ ജോലികളുടെ നോഡല്‍ ഏജന്‍സിയാകും. ഒന്നിലേറെ കള്‍സള്‍ട്ടന്‍സികള്‍ ഒരേ സമയം റീ സര്‍വേ ജോലികളില്‍ ഏര്‍പ്പെടും. കൺസള്‍ട്ടന്‍സികളെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡറിങ്​ മുതല്‍ സര്‍വേ പൂര്‍ത്തീകരണം വരെയുള്ള ജോലികള്‍ ഏകോപിപ്പിക്കുന്ന ചുമതലയാകും നോഡല്‍ ഏജന്‍സിക്ക്. ഇടത്​ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ വര്‍ഷം ഇടുക്കി, കാസർകോട്​ ജില്ലകളില്‍ റീസര്‍വേ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. ജീവനക്കാരുടെ നിസ്സഹകരണത്തെ തുടര്‍ന്ന്​ പ്രവര്‍ത്തനത്തിന്​ വേഗം വന്നിരുന്നില്ല.

കാർഷികോൽപന്ന ക്ലസ്റ്ററിൽ കൂടുതൽ ജില്ലകളെ ഉൾപ്പെടുത്തണമെന്ന് കേരളം
തിരുവനന്തപുരം: കാര്‍ഷികോല്‍പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ കരടുനയത്തിലെ റബർ ക്ലസ്​റ്ററില്‍ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളെയും വാഴപ്പഴം ക്ലസ്​റ്ററില്‍ തൃശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളെയും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 
മാങ്ങ ക്ലസ്​റ്ററില്‍ വയനാടിനെയും മഞ്ഞള്‍ ക്ലസ്​റ്ററില്‍ വയനാട്, ആലപ്പുഴ ജില്ലകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടും. കശുമാവ്, കുരുമുളക്, നാളികേരം, തേയില എന്നീ ഉല്‍പന്നങ്ങള്‍ക്ക് കൂടി ക്ലസ്​റ്ററുകള്‍ രൂപവത്​കരിക്കണം. കശുമാവിന് കാസര്‍കോട്, കുരുമുളകിന് വയനാട്, നാളികേരത്തിന് കോഴിക്കോട്, തേയിലക്ക്​ ഇടുക്കി ജില്ലകളെ ക്ലസ്​റ്ററില്‍ ഉള്‍പ്പെടുത്തണം. 
കേന്ദ്രസര്‍ക്കാറി‍​​െൻറ കരട് കാര്‍ഷിക കയറ്റുമതി നയത്തില്‍ 50 ജില്ലാ ക്ലസ്​റ്റർ നിര്‍ദേശിച്ചിട്ടുണ്ട്. പൈനാപ്പിള്‍, ഇഞ്ചി എന്നിവയില്‍ മാത്രമാണ് കേരളത്തില്‍ ക്ലസ്​റ്റർ നിര്‍ദേശിച്ചത്. കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി സാധ്യതയുള്ളതുമായ ഉല്‍പന്നങ്ങളെ ഒഴിവാക്കിയ സാഹചര്യത്തിലാണ്​ സംസ്​ഥാനം ഇൗ ആവശ്യവുമായി രംഗത്തുവന്നത്​. 

 

Tags:    
News Summary - cabinet meeting- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.