യൂത്ത് ലീഗി​െൻറ സംസ്ഥാന വ്യാപക പ്രതിഷേധം: എം.കെ മുനീറും പി.കെ ഫിറോസും അറസ്റ്റില്‍

കോഴിക്കോട്​: പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂത്ത് ലീഗി​​​െൻറ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം. കോഴിക്കോട് പോസ്റ്റോഫീസ് ഉപരോധത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിനെയും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

നേതാക്കളെ അറസ്​റ്റു ചെയ്​തുകൊണ്ടുപോയ പൊലീസ് വാഹനം പ്രവർത്തകരുടെ നേതൃത്വത്തില്‍ തടയാന്‍ ശ്രമമുണ്ടായി. ഇത്​ സംഘർഷത്തിൽ കലാശിച്ചു. റോഡിൽ കിടന്ന് യൂത്ത് ലീഗ് പ്രവർത്തകര്‍ പ്രതിഷേധം തുടരുകയാണ്.

തിരുവനന്തപുരത്ത് ജനറല്‍ പോസ്റ്റോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറത്തും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹെഡ്പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.

Tags:    
News Summary - CAA protest - MK Muneer and PK Firose arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.