മാധ്യമപ്രവർത്തകരുടെ അറസ്​റ്റ്​: വഴിക്കടവിൽ ഡി.വൈ.എഫ്​.ഐ കർണാടക ബസ്​ തടഞ്ഞു -VIDEO

മലപ്പുറം: മംഗളൂരുവിൽ പൊലീസ്​ അറസ്​റ്റു ചെയ്​ത മാധ്യമപ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ ഡി.വൈ.എഫ്​​.ഐ പ്രവർത്തകർ കർണാടക ബസ്​ തടഞ്ഞു. മൈസൂരിൽ നിന്ന്​ നാടുകാണി വഴി തൃശൂരിലേക്ക്​ പോവുകയായിരുന്ന കർണാടക ട്രാൻസ്​പോർട്ട്​ ബസാണ്​ തടഞ്ഞത്​. പ്രവർത്തകർ ബസിന്​ മുന്നിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​. പൊലീസ്​ സ്ഥലത്തെത്തിയിട്ടുണ്ട്​.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനി​െട വെടിവെപ്പുണ്ടായ മംഗളൂരുവിൽ വാർത്ത ശേഖരിക്കാനെത്തിയ മലയാളി മാധ്യമപ്രവർത്തകരെ ഇന്ന്​ രാവിലെയാണ്​ പൊലീസ്​ കസ്​റ്റഡിയി​െലടുത്തത്​. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ വെടിയേറ്റ്​ മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന വെൻലോക്​ ആശുപത്രി പരിസരത്ത്​ റിപ്പോർട്ടിനെത്തിയ റിപ്പോർട്ടർമാരെയും കാമറമാൻമാരെയും കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

മീഡിയ വൺ റിപ്പോർട്ടർ ഷബീര്‍ ഉമർ, കാമറാമാൻ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ്, മാതൃഭൂമി, ന്യൂസ്​ 24, ന്യൂസ്​ 18 അടക്കം പത്തോളം വാർത്താ​ ചാനലുകളുടെ റിപ്പോർട്ടർമാരും കാമറാമാൻമാരുമാണ്​ കസ്​റ്റഡിയിലായത്​. ​ഇവരെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ്​ ബസ്​ തടഞ്ഞിട്ടിരിക്കുന്നത്​.

Tags:    
News Summary - CAA protest - Karnataka bus stopped in Malappuram - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.