തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ സാഹിത്യകാരന്മാർക്ക് മാറി നിൽക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ കെട്ടകാലത്തെ കുറിച്ച് സാഹിത്യങ്ങൾ ഉണ്ടാകണം. രാജ്യത്ത് കൂട്ടപലായനത്തെ കുറിച്ചുള്ള ഉത്കണ്ഠയാണെന്നും പിണറായി പറഞ്ഞു.
മനുഷ്യൻ മതത്തിന്‍റെ പേരിൽ തെരുവിൽ കൊല ചെയ്യപ്പെടുമ്പോൾ റോസാപൂവിന്‍റെ സൗരഭ്യത്തെ കുറിച്ചല്ല സാഹിത്യകാരൻമാർ എഴുതേണ്ടത്. മറിച്ച് സമൂഹത്തിലെ കരുതലും ഉത്കണ്ഠയും ഉൾകൊണ്ട് ആകണം സാഹിത്യങ്ങൾ രചിക്കേണ്ടത്. ഭരണഘടനയെ നോക്കുകുത്തിയാക്കി കൊണ്ട് ദൃഷ്ടലാക്കോടെ ഒരു കൂട്ടർ നടത്തിയ പൗരത്വ ഭേദഗതിയെ വിജയിക്കാൻ അനുവദിച്ചുകൂടെന്നും പിണറായി പറഞ്ഞു.
ഇന്ത്യാ വിഭജനകാലത്തെ മഹാപാതകം പോലുള്ള ഒരു ചരിത്രം ഇനി ആവർത്തിച്ചുകൂടാ. പൗരത്വം വലിയ പ്രതിസന്ധി സൃഷ്ടിച്ച കാലത്തെ കൂട്ടപലായനം പോലത്തെ അവസ്ഥ ഇനി ഒരിക്കലും രാജ്യത്ത് ഉണ്ടായിക്കൂടെന്നും പിണറായി വിജയൻ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.