സി.എ.എ: സർക്കാറിന് കോടതിയെ സമീപിക്കാം; എന്നാൽ അനുമതി വേണം -ഗവർണർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച മുൻ നിലപാട് ആവർത്തിച്ച് കേരളാ ഗവർണർ. ഹരജി ഫയൽ ചെയ്യുന്നതിന് മുമ്പ് അ നുമതി തേടണമെന്ന് രാജ് ഭവൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിൽ തെറ്റില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഇക്കാര്യം തന്നെ അറിയിക്കേണ്ടിയിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്‍റെ തലവൻ താനാണ്. അടിസ്ഥാനപരമായ പ്രോട്ടോകോൾ പാലിച്ചില്ല. ഭരണഘടനാ സാധുതയാണ് ചോദ്യം ചെയ്യുന്നതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - CAA kerala Governor -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.