Posted On
date_range Updated On
date_range സി.എ മഞ്ജു വഖഫ് ബോർഡ് സി.ഇ.ഒ ഇൻ ചാർജ്
കോഴിക്കോട്: കേരള വഖഫ് ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഇൻ ചാർജ് ആയി സി.എ മഞ്ജുവിനെ നിയമിച്ചു. നിയമ ബിരുദധാരിയായ മഞ്ജു ഡിവിഷണല്‍ വഖഫ് ഓഫീസറായിരുന്നു. ദീർഘകാല സേവനത്തിനൊടുവിലാണ് സിഇഒ സ്ഥാനത്തേക്കെത്തുന്നത്.
വഖഫ് ബോര്‍ഡ് സിഇഒ ഹാരിസ് മുഹമ്മദിനെ സ്ഥലം മാറ്റിയ ഒഴിവിലേക്കാണ് നിയമനം. മഞ്ജുവിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. 1960ൽ വഖഫ് ബോർഡ് രൂപീകൃതമായതിന് ശേഷം ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്ക് നിയമിതയാകുന്നത്.
എറണാകുളം പാനായിക്കുളം സ്വദേശിയായ മഞ്ജു പാനായിക്കുളം ചൊള്ളാമ്പാട്ട് അബ്ദുറഹ്മാന്റെയും കൊടുങ്ങല്ലൂർ കറുകപ്പാടത്ത് വഹീദയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.