സാധ്യത പട്ടികയായി; രവീന്ദ്രനാഥും അബ്ദുൽ ഖാദറും മത്സരിച്ചേക്കില്ല

തൃശൂർ: തൃശൂർ സി.പി.എം സ്ഥാനാർഥി സാധ്യതാ പട്ടികയായി. മുന്ന് ടേം പൂർത്തിയാക്കിയവരെ മത്സരിപ്പിക്കേണ്ടതില്ലെന്ന നയം നടപ്പാക്കാനാണ് ഏകദേശ തീരുമാനം. ഇതനുസരിച്ച് പുതുക്കാട്ട്​ മന്ത്രി സി. രവീന്ദ്രനാഥും ഗുരുവായൂരിൽ കെ.വി. അബ്​ദുൾ ഖാദറും മത്സരിച്ചേക്കില്ല. പുതുക്കാട് മണ്ഡലത്തിൽ രവീന്ദ്രനാഥിന് പകരം പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല പ്രസിഡണ്ടുമായ കെ.കെ. രാമചന്ദ്രനും ഗുരുവായൂരിൽ അബ്​ദുൾ ഖാദറിന് പകരം മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോണും സ്ഥാനാർത്ഥിയായേക്കും.

സിറ്റിങ് സീറ്റുകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും ഘടകക്ഷികൾക്ക് നൽകുന്ന കാര്യം ചർച്ചയിലാണ്​. ചാലക്കുടിയിൽ പാർട്ടി മത്സരിക്കുകയാണെങ്കിൽ സിറ്റിങ് എം.എൽ.എ ബി.ഡി. ദേവസിയുടെയും ഇരിങ്ങാലക്കുടയിൽ നഗരസഭാ കൗൺസിലറും മഹിള അസോസിയേഷൻ നേതാവുമായ കെ.ആർ. വിജയയുടെയും പേര്​ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ സിറ്റിങ്​ എം.എൽ.എ പ്രഫ. കെ.യു. അരുണനെ വീണ്ടും പരിഗണിക്കുന്നില്ലെന്നാണ്​ വിവരം.

ലൈഫ്​ മിഷൻ ഫ്ലാറ്റ്​ വിവാദത്തിലൂടെ ​ശ്രദ്ധേയമായ വടക്കാഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ല പ്രസിഡണ്ടും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സേവ്യർ ചിറ്റിലപ്പിള്ളിയും മുതിർന്ന നേതാവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ. കണ്ണനുമാണ് പട്ടികയിലുള്ളത്. കുന്നംകുളത്ത് മന്ത്രി എ.സി. മൊയ്​തീൻ വീണ്ടും മത്സരിക്കാനാണ്​ സാധ്യത. ചേലക്കരയിൽ യു.ആർ. പ്രദീപ്​ തുടർന്നേക്കും. സാധ്യതാ പട്ടിക സംസ്ഥാന സെക്രട്ടറി എ. വിജയരാഘവ​െൻറ സാന്നിധ്യത്തിൽ ഇന്ന്​ ചേരുന്ന ജില്ല സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.

Tags:    
News Summary - C Raveendranath and Abdul khadar may not contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.