മ​ല​പ്പു​റ​ത്ത്​ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

മലപ്പുറം: മലപ്പുറം പാർലെമൻറ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി എൻ. ശ്രീപ്രകാശ് നാമനിർദേശപത്രിക സമർപ്പിച്ചു. കിഴക്കേത്തലയിൽ നടന്ന എൻ.ഡി.എ തെരഞ്ഞെടുപ്പ് കൺവെൻഷനുശേഷം സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തി ഉച്ചക്ക് രണ്ടേമുക്കാലോടെയാണ് വരണാധികാരി കൂടിയായ ജില്ല കലക്ടർ അമിത് മീണ മുമ്പാകെ മൂന്നുസെറ്റ് പത്രിക സമർപ്പിച്ചത്.

ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, ജെ.ആർ.എസ് വർക്കിങ് ചെയർമാൻ പി.പി. കുമരദാസ് എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ഡെമ്മി സ്ഥാനാര്‍ഥിയായി ബി.ജെ.പി. ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രനും പത്രിക നല്‍കി.  
മണ്ഡലത്തിൽ എൻ.ഡി.എ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പത്രിക സമർപ്പണത്തിനുശേഷം ശ്രീപ്രകാശ് പറഞ്ഞു. പാണ്ടിക്കാട് സ്വദേശിയായ ശ്രീപ്രകാശ് കഴിഞ്ഞ പാർലമ​െൻറ് തെരഞ്ഞെടുപ്പിലും മലപ്പുറം മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു.

മുസ്ലിം ലീഗ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഡെമ്മി സ്ഥാനാർഥിയായി എം. ഉമ്മറും സ്വതന്ത്ര സ്ഥാനാർഥിയായി കോഡൂർ പുളിയാട്ടുകുളം സ്വദേശി യൂസുഫും ബുധനാഴ്ച നാമനിർദേശപത്രിക നൽകി.
മുന്നണി സ്ഥാനാർഥികളെല്ലാം പത്രിക സമർപ്പണം പൂർത്തിയാക്കിയതോടെ വരുംദിവസങ്ങളിൽ പ്രചാരണത്തിന് ശക്തിയേറും.

Tags:    
News Summary - Byelection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.