ഉപതെരഞ്ഞെടുപ്പ്: കണ്ണൂരിൽ യു.ഡി.എഫ് സ്ഥാ​നാ​ർ​ഥി​യെ ബൂ​ത്തി​ൽ​നി​ന്ന്​ ഇ​റ​ക്കിവി​ട്ട​ു

ഇ​രി​ട്ടി: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​ൻ​ഡ ജ​യിം​സി​നെ മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ക​ടു​ക്കാ​പ്പാ​ലം വാ​ർ​ഡി​ലെ മു​ട​ക്കോ​ഴി പോ​ളി​ങ്​ ബൂ​ത്തി​ൽ​നി​ന്ന്​ ബ​ല​മാ​യി ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി. ബൂ​ത്തി​ൽ യു​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ചീ​ഫ് ഏ​ജ​ൻ​റും സ്​​ഥാ​നാ​ർ​ഥി​യും ഇ​രു​ന്ന​തോ​ടെ​യാ​ണ് എ​ൽ.​ഡി.​എ​ഫ് ഏ​ജ​ൻ​റു​മാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്.

ര​ണ്ടു​പേ​ർ ഇ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്് പ​റ​ഞ്ഞ് എ​ൽ.​ഡി.​എ​ഫ് ഏ​ജ​ൻ​റു​മാ​ർ പ്ര​തി​ഷേ​ധി​ച്ചു. ഇ​ത് ഏ​റെ നേ​രം ഒ​ച്ച​പ്പാ​ടി​നും ബ​ഹ​ള​ത്തി​നും ഇ​ട​യാ​ക്കി. പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ർ ജി​ല്ല വ​ര​ണാ​ധി​കാ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ത്തി​ന് തീ​ർ​പ്പു​ണ്ടാ​ക്കി. ഒ​രാ​ൾ​ക്ക് ഇ​രി​ക്കാ​മെ​ന്ന് പ്രി​സൈ​സി​ങ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. ഇ​തോ​ടെ ലി​ൻ​ഡ​യു​ടെ ചീ​ഫ് ഏ​ജ​ൻ​റ് റോ​ജ​സ് ​െസ​ബാ​സ്​​റ്റ്യ​ൻ ബൂ​ത്തി​ലി​രു​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

ഈ ​ബൂ​ത്തി​ൽ കാ​ലാ​കാ​ല​മാ​യി യു.​ഡി.​എ​ഫ് ഏ​ജ​ൻ​റു​മാ​ർ ഇ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ബൂ​ത്തി​ലി​രു​ന്ന റോ​ജ​സി​ന് സു​ര​ക്ഷ ന​ൽ​കാ​നും ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്.​പി ഡോ. ​ന​വ​നീ​ത് ശ​ർ​മ നി​ർ​ദേ​ശം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.