ലോക്​ഡൗണിനിടെ കുറ്റ്യാടിയിൽനിന്ന് മോഷ്​ടിച്ച ബസുമായി കൊയിലാണ്ടി സ്വദേശി കുമരകത്ത് പിടിയിൽ

കോട്ടയം: കോഴ​ി​േക്കാട്​ കുറ്റ്യാടിയിൽനിന്ന് മോഷ്​ടിച്ച സ്വകാര്യബസുമായി കൊയിലാണ്ടി സ്വദേശിയെ കുമരകത്ത് പൊലീസ് പിടികൂടി. കവണാറ്റിൻകരയിൽ ഞായറാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് ബസും മോഷ്​ടാവും കുടുങ്ങിയത്. കൊയിലാണ്ടി ചെറുകൊല്ലിമിത്തൽ ബിനൂപാണ്​ (30) പിടിയിലായത്.

മൂന്ന് ജില്ല കടന്നെത്തിയ ബസ് റാന്നിയിൽനിന്ന്​ അന്തർ സംസ്ഥാന തൊഴിലാളികളെ കയറ്റാൻ പോകുകയാണെന്നാണ് പറഞ്ഞത്. സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ മോഷ്​ടിച്ചതാണെന്ന് മനസ്സിലായി. ഉടമയെ ബന്ധപ്പെട്ടപ്പോഴാണ് ബസ്​ മോഷണംപോയ വിവരം അദ്ദേഹം അറിയുന്നത്. KL18 Q 1107 നമ്പറി​െല പീ.പീ എന്ന ബസ്​ ലോക്ഡൗണിനെത്തുടർന്ന് കുറ്റ്യാടി ബസ് ​സ്​റ്റാൻഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. സമ്പൂർണ ലോക്​ഡൗൺ തുടങ്ങിയ ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടിയാണ് ബസ്​ മോഷ്​ടിച്ചത്​.

കുമരകം ഇൻസ്പെക്ടർ വി. സജികുമാർ, എസ്.ഐ എസ്​. സുരേഷ്, സി.പി.ഒമാരായ അനീഷ്, ബാഷ് എന്നിവർ ചേർന്നാണ് ബസ് പിടികൂടിയത്. ബാറ്ററി മോഷണമടക്കമുള്ള കേസുകളിൽ പ്രതിയാണ് ബിനൂപ്. ഇയാളെ കുറ്റ്യാടി പൊലീസിന് കൈമാറും.

Tags:    
News Summary - bus thief caught in kumarakom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.