വെള്ളിമാട്കുന്ന് (കോഴിക്കോട്): ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രികരായ മലാപ്പറമ്പ് ഗോൾഫ് ലിങ്ക് റോഡിലെ മുതിരക്കാലയിൽ പ്രജിത്ത് (41), ഭാര്യ ഷിംന (35), മകൻ അഭിഷേക് (13) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ന് മൂഴിക്കൽ മൂഴിപ്പാലത്തിനടുത്താണ് അപകടം. കർണാടകയിലെ തുമകൂരുവിൽനിന്ന് ശബരിമല ദർശനത്തിന് പോവുകയായിരുന്ന കെ.എ 51 ഡി 7154 ബസും കുടുംബം സഞ്ചരിച്ച കെ.എൽ 11 എ.എൽ 8151 ബൈക്കുമാണ് അപകടത്തിൽപെട്ടത്.
വൈകീട്ട് ആറുമണിയോടെ ചെറുവറ്റയിൽ മരിച്ച ബന്ധുവിെൻറ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. ബൈക്ക് കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് പറയുന്നു. പരിക്കേറ്റ മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷിംനയും മകനും വഴിമധ്യേ മരിച്ചിരുന്നു. പ്രജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.
മലാപ്പറമ്പ് വേദവ്യാസ സ്കൂളിന് സമീപം കൂൾബാർ നടത്തുകയാണ് പ്രജിത്ത്. ഷിംന പറമ്പിൽബസാറിലെ വിജയ ഡിസ്ട്രിബ്യൂഷനിലെ ജോലിക്കാരിയാണ്. സെൻറ് േജാസഫ്സ് ബോയ്സ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. പരേതനായ സുകുമാരെൻറയും ശാന്തയുടെയും മകനാണ് പ്രജിത്ത്. സഹോദരങ്ങൾ: പ്രസീത, പ്രമോദ്. കാട്ടിൽപീടിക സ്വദേശിയാണ് ഷിംന. പിതാവ്: ശ്രീനിവാസൻ. മാതാവ്: ദേവി. സഹോദരങ്ങൾ: ദീപക്, ദീപിക, ഷിജിന. പ്രജിത്തിെൻറയും ഷിംനയുടെയും ഏകമകനാണ് അഭിഷേക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.