Posted On
date_range Updated On
date_range കോട്ടയത്ത് വാഹനാപകടം: വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
കോട്ടയം: കോടിമതക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്കു ഗുരുതര പരിക്ക്. പള്ളം ബിഷപ് സ്പീച്ച്ലി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥികളായ സ്വാമിനാഥൻ, ഷെബിൻ ഷാജി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ഒമ്പതരക്കാണ് അപകടം നടന്നത്. വിദ്യാർഥികൾ കോട്ടയത്തേക്കു സ്കൂട്ടറിൽ വരികയായിരുന്നു. അതേ ദിശയിൽ അമിതവേഗത്തിൽ വന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വിദ്യാർഥികളുടെ ദേഹത്തു കൂടി ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ അപകടത്തിന് കാരണക്കാരായ കമ്പനിയുടെ മറ്റൊരു ബസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.