Posted On
date_range Updated On
date_range കൊല്ലം ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം
കൊല്ലം: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറിന്‍റെ നിലഗുരുതരം. രാവിലെ ആറു മണിയോടെ കൊല്ലം തട്ടാമലയിലായിരുന്നു അപകടം.
പരിക്കേറ്റവരിൽ കൂടുതലും കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരാണ്. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
സീറ്റിൽ ഉറപ്പിച്ചിട്ടുള്ള കമ്പിയിൽ തലയിടിച്ചാണ് ആളുകൾക്ക് പരിക്കേറ്റത്. ടൂറിസ്റ്റ് ബസിൽ ആളുകൾ കുറവായിരുന്നു. കൂട്ടിയിടിച്ച ബസുകൾ റോഡിന്‍റെ സമീപത്തേക്ക് തെന്നിമാറി. ടൂറിസ്റ്റ് ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ കൊല്ലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.