Posted On
date_range Updated On
date_range കൊല്ലത്ത് ബസിന് മുകളിൽ മരം വീണ് അപകടം
കൊല്ലം: കടയ്ക്കലിൽ സ്വകാര്യ ബസിനു മുകളിൽ വന്മരം കടപുഴകി വീണ് അപകടം . സംഭവത്തിൽ 25 ഓളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചൽ നിന്നും കടയ്യ്ക്കലിലേക്ക് പോകുന്ന മോട്ടു ട്രാവൽസിന് മുകളിലാണ് 8 മണിയോടുകൂടി ആറ്റുപുറം ജംഗ്ഷന് സമീപം വ്യാപാരഭവന് മുൻവശത്തുണ്ടായിരുന്ന വൻമരം കടപുഴകി വീണത്.
അപകടത്തിൽ ബസ് പൂർണമായി തകർന്നു. സമീപത്തുണ്ടായിരുന്ന 11 കെ.വി ലൈൻ ഉൾപ്പെടെ വാഹനത്തിനു മുകളിലേക്കു പതിച്ചു. എന്നാൽ, ഈ സമയം ലൈനിൽ വൈദ്യുതി ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.