Posted On
date_range Updated On
date_range കാണിപ്പയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 13 പേർക്ക് പരിക്ക്
തൃശൂർ: കുന്നംകുളം-തൃശൂർ സംസ്ഥാനപാതയിൽ കാണിപ്പയ്യൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 യാത്രക്കാർക്ക് പരിക്കേറ്റു. ഉച്ചക്ക് 1.30ഓടെയാണ് അപകടം. കുന്നംകുളം-തൃശൂർ റൂട്ടിൽ സർവിസ് നടത്തുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിർദിശയിൽ വരികയായിരുന്ന ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുബസുകളുടെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.