Posted On
date_range Updated On
date_range കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മാവൂർ റോഡിലെ അരയിടത്തുപാലം മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 54 പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് ബേബി മെമോറിയൽ ആശുപത്രിക്ക് സമീപം മറിഞ്ഞത്. രണ്ട് പേരുടെ നില ഗുരുതരമാണ്. അമിതവേഗത്തിലായിരുന്നു ബസ്സെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പരിക്കേറ്റവരിൽ 12 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും 42 പേരെ തൊട്ടടുത്തുള്ള ബേബി മെമോറിയൽ ആശുപത്രിയിലേക്കും മാറ്റി. ബസിൽ 47 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിൽ രണ്ട് ബൈക്ക് യാത്രികരും ഉൾപ്പെടും.
ലിയമോൾ എന്ന ബസാണ് വൈകീട്ട് 4.10ഓടെ അപകടത്തിൽപെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടയിൽ ബൈക്കിൽ ഇടിച്ച് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. റോഡിൽ നിന്ന് ബസ് ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.