കൊട്ടിയം: തൃക്കോവിൽവട്ടം പുതുച്ചിറ പെരുങ്കുളം ഏലായിൽ ഏലാതോടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്.
കണ്ടകൊറ്റങ്കര സ്വദേശി സ്വയം തീകൊളുത്തിയതാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ ഏലായിലേക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിനുശേഷം കൈയിൽ തൂക്കിയ പ്ലാസ്റ്റിക് കവറും കന്നാസുമായി ഏലായുടെ ഉൾഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും തീ പടരുന്ന ദൃശ്യങ്ങളുമാണ് സമീപത്തെ നിരീക്ഷണ കാമറയിൽനിന്ന് പൊലീസിന് ലഭിച്ചത്.
ഈ ദൃശ്യങ്ങൾ മരണമടഞ്ഞ തങ്ങൾ കുഞ്ഞിെൻറ മകനെ കാണിക്കുകയും ദൃശ്യങ്ങൾ പിതാവിെൻറതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ബുധനാഴ്ച രാവിലെയാണ് കൊറ്റങ്കര പേരൂർ അംബേദ്കകർ കോളനിക്ക് സമീപം കല്ലുവിള പുത്തൻവീട്ടിൽ തങ്ങൾ കുഞ്ഞിനെ (57) ഏലാക്ക് സമീപമുള്ള ആറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് ഇയാൾ ചില ബന്ധുവീടുകളിലെത്തി യാത്ര പറഞ്ഞ് പോയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ അർബുദ ബാധിതനായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തി. പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുന്നതിനിടയിലാണ് ഇയാളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.