അച്ചടക്കമെന്നു പറഞ്ഞാൽ ഇതാണ് അച്ചടക്കം; കേരളത്തിലെ ട്രാഫിക് നിയമപാലനത്തെ പ്രശംസിച്ച് ഉത്തരാഖണ്ഡ് സ്വദേശി

കൊച്ചി: കേരളത്തിലെ ട്രാഫിക് നിയമപാലനത്തെയും റോഡ് അച്ചടക്കത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവ് . കൊച്ചിയിലെ റോഡുകളിൽ വാഹനമോടിക്കുന്നവർ കാണിക്കുന്ന അച്ചടക്കവും നിയമങ്ങളോടുള്ള ആദരവുമാണ് ഇയാളെ ഇപ്പോൾ ആകർഷിച്ചിരിക്കുന്നത്.

കൊച്ചിയിലെ റോഡുകളിൽ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ കൃത്യമായി ഹെൽമെറ്റ് ധരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും, ഇത് വലിയൊരു മാറ്റമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തെ ഇരുചക്രവാഹന യാത്രക്കാർക്ക് ഗുണനിലവാരമുള്ള ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതിൽ വലിയ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റോഡുകളിൽ കാണുന്ന ഈ കൃത്യനിഷ്ഠയും ട്രാഫിക് ബോധവും മറ്റ് സ്ഥലങ്ങൾക്ക് ഒരു മാതൃകയാണെന്നും ഇദ്ദേഹം തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പറഞ്ഞു. കൊച്ചിയിലെ ട്രാഫിക് രീതികളെ കുറിച്ചുള്ള യുവാവിന്റെ അഭിപ്രായങ്ങൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.

ബൈക്ക് യാത്രികനായ രോഹൻ കുമാർ മണ്ഡലാണ് തന്‍റെ സമൂഹമാധ്യമ അക്കൗണ്ടിൽ കൊച്ചിയിലെ ഗതാഗത നിയമത്തെയും, പൊതുജനങ്ങൾ നിയമം പാലിക്കുന്നതിനെ കുറിച്ചും പങ്കുവെച്ചത്. സുരക്ഷാ ക്രമീകരണങ്ങളോട് ജനങ്ങൾ പുലർത്തുന്ന ഇത്തരം ജാഗ്രത കേരളത്തിന്റെ ട്രാഫിക് സംസ്കാരത്തിന് വലിയൊരു അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Uttarakhand native praises Kerala's traffic law enforcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.