ബുർദുവാൻ സ്​ഫോടനം: അസം സ്വദേശിയെ കാരകുന്നിൽനിന്ന്​ പിടികൂടി

മലപ്പുറം: പശ്ചിമ ബംഗാളിലെ ബുർദുവാനി​ലുണ്ടായ സ്​​േഫാടനവുമായി ബന്ധപ്പെട്ട്​ മഞ്ചേരി കാരകുന്നിലെ പള്ളിയിൽ മുഅദ്ദിനായിരുന്ന അസം സ്വദേശിയെ അറസ്​റ്റ്​ ചെയ്​തു. ബംഗാളിൽനിന്നെത്തിയ പൊലീസ്​ സംഘം ചൊവ്വാഴ്​ചയാണ്​ മലപ്പുറം എസ്​.പി പ്രതീഷ്​കുമാറി​​​െൻറ സഹായത്തോടെ ഇദ്ദേഹത്തെ കസ്​റ്റഡിയിലെടുത്ത്​ കൊണ്ട​ുപോയത്​.

2014ൽ പശ്ചിമ ബംഗാളിലെ ബുർദുവാനിലെ രണ്ടുനില കെട്ടിടത്തിൽ സ്​ഫോടക വസ്​തുക്കൾ നിർമിക്കുന്നതിനിടെയുണ്ടായ സ്​ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ദുർഗ പൂജക്ക്​ സ്​ഫോടനം നടത്താനായി ഇവർ പദ്ധതിയിട്ടിരുന്നതായി കേസന്വേഷിച്ചിരുന്ന ദേശീയ അ​േന്വഷണ ഏജൻസി ആരോപിച്ചിരുന്നു.

മറ്റൊരു പ്രതിയിൽനിന്നാണ്​ കാരക്കുന്നിലുള്ള അസം സ്വദേശിയെ കുറിച്ച്​ സൂചന ലഭിച്ചത്​. സംഭവവുമായി ഇയാൾക്ക്​ ബന്ധമുണ്ടെന്ന്​ അന്വേഷണ ഉദ്യോഗസ്​ഥർ സ്​ഥിരീകരിച്ചതിനെ തുടർന്നാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ മലപ്പുറം എസ്​.പി പ്രതീഷ്​ കുമാർ അറിയിച്ചു.

Tags:    
News Summary - burdwan blast; assam native arrested from karakkunnu -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.