representative image    

തൃശൂർ നഗരത്തിൽ കാളക്കൂറ്റൻമാർ ഏറ്റുമുട്ടി; വാഹനങ്ങൾ തകർത്തു, ഓട്ടോയാത്രക്കാർക്ക് പരിക്ക്

തൃശൂർ: നഗരത്തിൽ തെരുവിൽ അലയുന്ന കാളക്കുറ്റൻമാർ എറ്റുമുട്ടി. സ്വരാജ് റൗണ്ടിൽ തിരക്കേറിയ സമയമായ വൈകീട്ട് ഏഴോടെയാണ് കാളക്കൂറ്റൻമാരുടെ പോരിന് വേദിയായത്. ഇവ വാഹനങ്ങളും തകർത്തു. യാത്രക്കാരുമായി പോയിരുന്ന ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു.

അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവർ ചേറൂർ സ്വദേശി വേണുവും ഭാര്യ ലതികക്കും പരിക്കേറ്റു. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ തകർന്നു.

കാളക്കൂറ്റൻമാരുടെ ഉടമാവകാശം ആർക്കുമില്ലാത്തതിനാൽ ആരും ഇവയെ നിയന്ത്രിക്കാനില്ല. കോർപ്പറേഷൻ ഇവയെ പരിപാലിക്കാൻ നേരത്തെ പദ്ധതി തയാറാക്കിയെങ്കിലും ചില സംഘടനകൾ ഇടപെട്ട് തടയുകയായിരുന്നു.

വിവിധ സന്നദ്ധ സംഘടനകളും സംരക്ഷണത്തിനായി എത്തിയെങ്കിലും അനുവദിച്ചില്ല. തൃശൂർ നഗരത്തിൽ കാളക്കൂറ്റൻമാർ അപകടകാരികളാവുന്നത് പതിവാണ്. ലോക്ക് ഡൗൺകാലത്ത് ഇവർക്ക് ഭക്ഷണം കോർപ്പറേഷനും സന്നദ്ധ സംഘടനകളും എത്തിച്ചു നൽകുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കോർപ്പറേഷന് മുമ്പിൽ കാളക്കൂറ്റൻമാർ ഏറ്റുമുട്ടിയുള്ള ആക്രമണത്തിൽ വയോധികക്ക് പരിക്കേറ്റിരുന്നു. 

Tags:    
News Summary - Bullocks clash in Thrissur city; Vehicles were wrecked and auto occupants were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.