Posted On
date_range Updated On
date_range 'ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ ലഹരി വിൽപനയിലേക്ക് നീണ്ടു; 'ബുള്ളറ്റ് ലേഡി' മെത്താംഫിറ്റമിനുമായി പിടിയിൽ
കണ്ണൂർ: മാരക ലഹരി മരുന്നുമായി യുവതി പിടിയിൽ. ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്.
നാല് ഗ്രാം മെത്താംഫിറ്റമിനാണ് പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇവർ നേരത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്.
ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്യാറുള്ള നിഖില 'ബുള്ളറ്റ് ലേഡി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങൾ വഴിയാണ് ഇവർ മയക്കുമരുന്ന് വിൽപനയിലേക്ക് തിരിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.