കോഴിക്കോട്: വനമേഖലയിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സീറോ മലബാർ സഭ. സുപ്രീംകോടതിയിൽ കർഷക പക്ഷത്ത് നിന്ന് വാദിക്കാൻ സംസ്ഥാനത്തിന് കഴിയുന്നില്ലെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി.
കസ്തൂരിരംഗൻ വിഷയത്തിലും ഇത് കണ്ടതാണ്. കസ്തൂരിരംഗന്‍ വിഷയത്തിലും സമാനമായ പരാജയം സംസ്ഥാന സര്‍ക്കാരിനുണ്ടായി. വേണ്ട രീതിയില്‍ ഗൃഹപാഠം ചെയ്യാത്ത സര്‍ക്കാര്‍ വക്കീലന്മാര്‍ പരാജയമാണെന്ന് മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.
അഞ്ച് ലക്ഷത്തോളം വരുന്ന കുടിയേറ്റ ജനതയെ തകർത്തെറിയുന്ന വിധിയാണിത്. നീതിക്കായി സഭ മുന്നിൽ നിന്ന് സമരം നയിക്കുമെന്നും മാർ ജോസഫ് പാംപ്ലാനി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.