തിരുവനന്തപുരം: പ്രവാസിേക്ഷമ പദ്ധതികൾക്ക് 81 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കും. ഒരുലക്ഷത്തിൽ താഴെ വരുമാനമുള്ള തിരിച്ചുവന്ന പ്രവാസികൾക്ക് അടിയന്തരഘട്ടങ്ങളിൽ ധനസഹായം നൽകുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടിയും സംരംഭകർക്ക് മൂലധന, പലിശ സബ്സിഡിക്ക് 15 കോടിയും വകയിരുത്തി. ലോക കേരളസഭക്കും ആഗോള പ്രവാസി ഫെസ്റ്റിവലിനും അഞ്ച് കോടി രൂപയുമുണ്ട്.
2000 രൂപ പ്രവാസി പെൻഷൻ അപര്യാപ്തമായതിനാൽ നിക്ഷേപ ഡിവിഡൻറ് പദ്ധതി പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയോ ഗുണിതങ്ങളോ നിക്ഷേപിച്ചാൽ, അഞ്ച് വർഷം കഴിയുേമ്പാൾ നിശ്ചിതതുക മാസവരുമാനമായി നൽകും. ക്ഷേമപദ്ധതി പെൻഷൻ ഇതുമായി ലയിപ്പിച്ച് ധനസഹായം നൽകുന്നതും പരിഗണനയിലാണ്. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി ഇൗമാസം മുതൽ മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
നോർക്കയുടെ മാവേലിക്കരയിലെ അഞ്ചേക്കർ ഭൂമിയിൽ മാതൃകാലോക കേരള കേന്ദ്രം സ്ഥാപിക്കും. കേന്ദ്രത്തിെൻറ പശ്ചാത്തല സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്ന പ്രവാസി മലയാളികൾക്ക് കേന്ദ്രത്തിെൻറ സേവനങ്ങളിൽ മുൻഗണന ലഭിക്കും.
•എൻ.ആർ.കെ വെൽഫെയർ ഫണ്ടിന് ഒമ്പത് കോടി.
• തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് 15 കോടി.
•ലൈബ്രേറിയന്മാരുടെ അലവൻസ് 20 ശതമാനം ഉയർത്തി.
•മ്യൂസിയം, മൃഗശാല ആധുനീകരണത്തിന് 20 കോടി
•അമ്പലപ്പുഴ തകഴി സ്മാരകത്തിന് അഞ്ച് കോടി
•വൈക്കത്തെ പി. കൃഷ്ണപിള്ള സ്മാരകത്തിന് ഒരു കോടി
•കൂനമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛെൻറ സ്മാരകം പൂർത്തീകരിക്കാൻ 50 ലക്ഷം
•ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാൻ ഒരു കോടി.
•കുമാരഗുരുവിെൻറ സ്മരണക്കുള്ള പി.ആർ.ഡി.എസ് കോളജ് കെട്ടിടം പൂർത്തീകരിക്കാൻ ഒരു കോടി.
•കൊച്ചി ലോകധർമി സ്ഥിരം നാടകവേദിക്ക് ഒറ്റത്തവണ ഗ്രാൻറായി 25 ലക്ഷം.
•ഡയമണ്ട് ജൂബിലി െഫലോഷിപ്പിന് 13 കോടി.
•പ്രമുഖ ലൈബ്രറികളിലെ പത്രശേഖരം ഡിജിറ്റലൈസേഷന് ആർക്കൈവ്സിന് രണ്ട് കോടി.
• സംസ്ഥാന ലൈബ്രറി കൗൺസിലിന് 1.2 കോടി.
•അഴീക്കൽ, ബേപ്പൂർ, കൊല്ലം, വിഴിഞ്ഞം, പൊന്നാനി തുറമുഖങ്ങളിലെ ഷിപ്പിങ് ഒാപറേഷൻസിെൻറ വിപുലീകരണത്തിന് 48 കോടി.
•അഴീക്കലിൽ ഗ്രീൻഫീൽഡ് ഒൗട്ടർ പോർട്ട് വികസിപ്പിക്കുന്നതിന് 13 കോടി.
•ഹാർബർ എൻജിനീയറിങ് വകുപ്പിന് 10 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.