കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ നഴ്സുമാെരയും വിദ്യാർഥികെളയും കേരളത്തിലേക്ക് തിരിച്ചെത്തിക്കാൻ എയർലിഫ്റ്റിങ് സംവിധാനങ്ങളടക്കം ആവശ്യപ്പെടുന്ന ഹരജികളിൽ ൈഹകോടതി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.
ഉത്തരേന്ത്യയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി കെ.എം.സി.സിയും തമിഴ്നാട്ടിലും കർണാടകത്തിലും കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ കെ.എം.സി.സി തമിഴ്നാട്, ബംഗളൂരു ഘടകങ്ങളും നൽകിയ പൊതുതാൽപര്യ ഹരജികളാണ് കോടതി പരിഗണിച്ചത്.
എ.ഐ.ഐ.എം.എസിലെ നഴ്സുമാരടക്കം നാട്ടിെലത്താനാവാതെ കുടുങ്ങിക്കിടക്കുന്നതായി ഹരജിയിൽ പറയുന്നു. 330 ട്രെയിനുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് അനുവദിച്ചപ്പോൾ കേരളത്തിന് ഒന്നുപോലുമില്ല. വിദ്യാർഥികൾക്കായി ശ്രമിക് ട്രെയിനുകൾ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
ഇവരെ മടക്കിയെത്തിക്കാൻ െട്രയിനുകൾ ഓടിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങളുണ്ടോയെന്ന് കോടതി കേന്ദ്രസർക്കാറിനോട് ആരാഞ്ഞു. ഹരജി മേയ് 15ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.