Posted On
date_range Updated On
date_range കൈക്കൂലി: സ്പെഷൽ വില്ലേജ് ഓഫിസറും അസിസ്റ്റന്റും പിടിയിൽ
മണ്ണുത്തി: കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂക്കര സ്പെഷൽ വില്ലേജ് ഓഫിസർ ആശിഷും അസിസ്റ്റന്റ് പ്രസാദും വിജിലൻസ് പിടിയിലായി. ഒല്ലൂർ സ്വദേശി സിജോയിൽനിന്ന് 50,000 രൂപ വാങ്ങുന്നതിനിടെ തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി ഷിബുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
പൊലീസ് പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം വിട്ടുകിട്ടാൻ അനുകൂല റിപ്പോർട്ട് നൽകാൻ അഞ്ചര ലക്ഷം രൂപ വില്ലേജ് ഓഫിസർ ആവശ്യപ്പെട്ടതായാണ് സിജോ വിജിലൻസിൽ പരാതിപ്പെട്ടത്. വിജിലൻസ് നിർദേശപ്രകാരം ഇതിൽ അരലക്ഷം രൂപ വില്ലേജ് ഓഫിസിലെത്തി കൈമാറുമ്പോഴാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.