കൈക്കൂലിക്കാരെ പിടികൂടാനൊരുങ്ങി; കാഷ്​ രജിസ്റ്റർ നിർബന്ധമെന്ന് ഉത്തരവ്, കൈവശമുള്ള തുക രേഖപ്പെടുത്തണം

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും കാ​ഷ്​ ര​ജി​സ്​​റ്റ​ർ (പ്ര​തി​ദി​ന കാ​ഷ്​ ഡി​ക്ല​റേ​ഷ​ൻ ര​ജി​സ്റ്റ​ർ) നി​ർ​ബ​ന്ധ​മാ​ക്കി പൊ​തു​ഭ​ര​ണ വ​കു​പ്പ്​ ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ്​ വി​ഭാ​ഗം സം​സ്​​ഥാ​ന വ്യാ​പ​ക​മാ​യി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​ഷ്​ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജീ​വ​ന​ക്കാ​ർ ഓ​ഫി​സി​ൽ ഹാ​ജ​രാ​കു​ന്ന സ​മ​യ​ത്ത്​ കൈ​വ​ശ​മു​ള്ള തു​ക​യു​ടെ​യും വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​ടെ​യും വി​വ​രം കാ​ഷ്​ ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​ക്കാ​ര്യം വ​കു​പ്പ്​ മേ​ധാ​വി​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ലു​ണ്ട്.

കഴിഞ്ഞ കാലങ്ങളിലായി വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ കൈയിൽ ആവശ്യത്തിൽ കൂടുതൽ പണം കണ്ടെത്തിയ സാഹചര്യം നിരവധിയാണ്. ഈ സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. 

Tags:    
News Summary - bribe-takers were about to be caught; Order that cash register is mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.