സംസ്​ഥാനത്ത്​ എല്ലാവർക്കും സൗജന്യ റേഷൻ

തിരുവനന്തപുരം: സംസ്​ഥാനത്തെ എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും ഭക്ഷ്യകിറ്റ്​ വിതരണം ചെയ്യും. 15 കിലോ അരി ഉൾപ്പെടെ ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളായിരിക്കും ഉൾപ്പെടുത്തുക. ക്വാറ​ൈൻറനിലുള്ളവർക്ക്​ ഭക്ഷണ സാധനങ്ങൾ വീട്ടിലെത്തിക്കും. കൂടാതെ പലവ്യജ്ഞനങ്ങൾ വിതരണം ചെയ്യുന്നതും സർക്കാർ പരിഗണനയിലുണ്ട്​.

അവശ്യ സാധനങ്ങൾ തദ്ദേശ ഭരണ സ്​ഥാപനങ്ങൾ വഴിയായിരിക്കും വീടുകളിലേക്ക്​ നേരി​ട്ടെത്തിക്കാനാണ്​ ആലോചന. റേഷന്​ പുറമെ ആയിരിക്കും ഈ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുക. റേഷൻ കടകളിലൂടെ വിതരണം ചെയ്​താൽ ആളുകൾ കൂട്ടം കൂടാൻ ഇടയ​ുണ്ടെന്ന സാധ്യത കണക്കിലെടുത്താണ്​ തീരുമാനം.

മുൻഗണന പട്ടികയിലുള്ളവർക്ക്​ 15 കിലോ അരി വിതരണം ചെയ്യും. ആവശ്യമെങ്കിൽ മറ്റുള്ളവർക്കും നൽകുന്ന കാര്യം പരിഗണിക്കും. ഭക്ഷ്യ സാധനങ്ങൾ അവരുടെ വീട്ടിലേക്ക്​ എത്തിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കാനാണ്​ തീരുമാനം. മന്ത്രിസഭ യോഗത്തിലാണ്​ ഇക്കാര്യം പരിഗണിച്ചത്​. റേഷൻ കടകൾ കൂടുതൽ സമയം പ്രവർത്തിക്കും. രാവിലെ ഒമ്പതുമുതൽ ഒന്നുവരെയും രണ്ടുമുതൽ അഞ്ചുവരെയും തുറക്കും.

സംസ്​ഥാനം പൂർണമായും അടച്ചിട്ട സാഹചര്യത്തിലാണ്​ പ്രധാന തീരുമാനം. ദിവസ വേതനക്കാർക്ക്​ ഭക്ഷണത്തിന്​ ക്ഷാമം അനുഭവപ്പെടുമെന്ന സാഹചര്യം കണ​ക്കിലെടുത്താണ്​ നടപടി.

Full View
Tags:    
News Summary - BPL List Foodkit supply -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.