Posted On
date_range Updated On
date_range കെ.ടി ജലീലിനെതിരെയുള്ള ബഹിഷ്കരണം യു.ഡി.എഫ് പിൻവലിച്ചു
തിരുവനന്തപുരം: നിയമന വിവാദത്തിൽ അകപ്പെട്ട മന്ത്രി കെ.ടി. ജലീലിനെ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് യു.ഡി.എഫ് പിൻമാറി. സഭക്കകത്തും പുറത്തും ജലീലിനെ ബഹിഷ്കരിക്കാനായിരുന്നു യു.ഡി.എഫ് പ്രഖ്യാപിച്ചിരുന്നത്.
നിയമന വിവാദത്തിൽ യു.ഡി.എഫ് േകാടതിയെ സമീപിച്ച സാഹചര്യത്തിലാണ് ബഹിഷ്കരണം പിൻവലിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.