ആരിഫ് മുഹമ്മദ് ഖാൻ

സർവകലാശാല ബില്ലിൽ യു.ഡി.എഫിൽ സമവായം; ബില്ലിനെയും ഗവർണറെയും ഒരുപോലെ എതിർക്കും

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്ന ബില്ലിൽ യു.ഡി.എഫിൽ സമവായം. ഗവർണറെയും ബില്ലിനെയും ഒരുപോലെ എതിർക്കുകയെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാണ് യു.ഡി.എഫ് അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.

യൂനിവേഴ്സിറ്റികളിലെ ഗവർണറുശട സമീപനത്തിനെതിരെ വിമർശനം ഉന്നയിക്കുന്നതിനോടൊപ്പം ഇതിന് ബദലായി സർക്കാർ കൊണ്ടു വരുന്ന സംവിധാനത്തേയും എതിർക്കാനാണ് യു.ഡി.എഫ് തീരുമാനം. സർവകലാശാലകളിലെ സംഘിവൽക്കരണത്തേയും മാർക്കിസ്റ്റ്‍വൽക്കരണത്തേയും ഒരുപോലെ എതിർക്കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കിയിട്ടുണ്ട്.

സർവകലാശാല ഭരണത്തിൽ ഗവർണർ തുടർച്ചയായി ഇടപെട്ടതോടെയാണ് ചാൻസലർ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാൻ വേണ്ടിയുള്ള തീരുമാനം സർക്കാർ എടുത്തത്. ഓർഡിനൻസ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വിളിച്ച് ബിൽ കൊണ്ട് വരാൻ സർക്കാർ തീരുമാനിച്ചത്.

Tags:    
News Summary - Both the bill and the governor will be opposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.