കുരിശ്​ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സഭ പിന്മാറണം -കുമ്മനം

തിരുവനന്തപുരം: ബോണക്കാട് വനത്തിനുള്ളിൽ കുരിശ്​ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് സഭ പിന്മാറണമെന്ന്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബോണക്കാട് വനമേഖല എന്നത് വന്യജീവി സങ്കേതത്തി‍ന്‍റെ ഭാഗമാണ്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയെ വന്യജീവികളുടെ ആവാസത്തിനായി വിട്ടുകൊടുക്കേണ്ടതാണെന്ന ബോധ്യമുള്ളതിനാലാണ്​ ഹൈകോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടത്. കേന്ദ്ര അനുമതിയില്ലാതെ ഇവിടെ നിർമാണപ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല. കുറിഞ്ഞി ദേശീയ ഉദ്യാനം പോലെതന്നെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ് ഇതും. അതിനാൽ അവിടെ കുരിശ് സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് സഭ പിന്മാറണം. ബോണക്കാടും വിതുരയിലും കഴിഞ്ഞദിവസം ഉണ്ടായ സംഘർഷം നിർഭാഗ്യകരമാണ്​. ഇക്കാര്യത്തിൽ പൊലീസിനും വിശ്വാസികൾക്കും വീഴ്ചയുണ്ടായിട്ടുണ്ട്. കോടതി തീരുമാനം വരുന്നതുവരെ വിശ്വാസികൾ ക്ഷമ കാണിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. 

Tags:    
News Summary - Bonakkad Issue Kummanam Rajasekharan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.