ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചതായി ഇ മെയിലിൽ ഭീഷണി ലഭിച്ചതിനെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുന്നു. അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിൽ തൃശൂര്‍ ജില്ലാ കോടതിയിലാണ് ഇന്നലെ രാത്രി ഭീഷണിയെത്തിയത്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.
തുടര്‍ന്ന് ഇ മെയ്ൽ ജില്ല കോടതിയിനിന്ന് ജില്ല കലക്ടര്‍ക്ക് കൈമാറി. തൃശൂര്‍ കലക്ടര്‍ ഇന്നലെ രാത്രി തന്നെ ഇതുസംബന്ധിച്ച വിവരം ഇടുക്കി കലക്ടര്‍ക്ക് നൽകി. തുടര്‍ന്ന് ഇടുക്കി കലക്ടര്‍ ജില്ല പൊലീസ് മേധാവിയെ വിവരം അറിയിച്ചു. ഇതിനുപിന്നാലെ ആവശ്യമായ പരിശോധന നടത്താൻ നിര്‍ദേശം നൽകുകയായിരുന്നു.
ഇതനുസരിച്ച് മുല്ലപ്പെരിയാര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ബോംബ് സ്ക്വാഡ് അടക്കം എത്തി വിശദമായ പരിശോധന നടത്തുന്നത്. ബോംബ് ഭീഷണി സംബന്ധിച്ച വിവരം തമിഴ്നാട് അധികൃതരെയും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമീഷൻ ചെയ്യണമെന്ന ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹരജി ഫയൽ ചെയ്തത്. വിഷയത്തിൽ മറുപടി തേടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.